അഹമ്മദാബാദ്: ഗുജറാത്തിൽ 33 സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥാനാര്ഥികളെല്ലാം എട്ടു നിലയിൽ പൊട്ടി. കെട്ടി വെച്ച കാശുപോലും ലഭിച്ചില്ല. ഇലൿട്രോണിക് വോട്ടിങ് മെഷിൻ ജയിച്ചു, ഗുജറാത്ത് തോറ്റു എന്നായിരുന്നു ഫലങ്ങൾ അറിഞ്ഞപ്പോഴുള്ള ആം ആദ്മിയുടെ പ്രതികരണം.
ബിജെപിയുടെയും മോദിയുടെയും റാലികളിൽ ജനക്കൂട്ടം കുറവായിരുന്നെന്നും ഹാർദ്ദിക് പട്ടേലിന്റെ റാലികളിൽ അസാമാന്യമായ ജനക്കൂട്ടം ഉണ്ടായിരുന്നതായും പിന്നെ എങ്ങനെ ബിജെപി ജയിക്കുമെന്നും ആപ് നേതാവ് സൗരബ് ഭരദ്വാജ് ചോദിച്ചു.
ഞങ്ങൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളല്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും വോട്ടിങ് മെഷിനെ കുറ്റം പറഞ്ഞാണ് ആപ്പിന്റെ നിലനിൽപ്പ്.
Post Your Comments