എന്‍ഡിഎഫുകാര്‍ കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റ ഗതിയായിരിക്കും തനിയ്ക്ക് ഉണ്ടാവുകയെന്നു മതമൗലിക വാദികളുടെ ഭീഷണി ഉണ്ടെന്നു പവിത്രൻ തീക്കുനി.ഏറെ വിവാദമായ തന്റെ പര്‍ദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്ന് കവി പവിത്രന് തീക്കുനി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഫേസ്ബുക്ക് കമന്റായി ഭീഷണി വരുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് തീക്കുനി തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് എന്ന് തുടങ്ങുന്ന കവിത തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ പവിത്രന് തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്നാരോപിച്ച് നിരവധിപേര്‍ രംഗത്ത് വരുകയും ചെയ്തിരുന്നു.
തുടർന്ന് കവിത പിൻവലിച്ചു തീക്കുനി ക്ഷമാപവും നടത്തിയിരുന്നു. തുടർന്ന് വിമർശനം ഏറിയതോടെ മാറ്റങ്ങൾ വരുത്തി വീണ്ടും കവിത പ്രസിദ്ധീകരിക്കുമെന്ന് തീക്കുനി വ്യക്തമാക്കുകയായിരുന്നു.
Post Your Comments