പാനൂര്‍ ; ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ഏരിയ കമ്മിറ്റിയില്‍. ജീവപര്യന്തം തടവ് വിധിച്ച് ജയിലില്‍ കഴിയുന്ന പികെ കുഞ്ഞനന്തനെയാണ് പാനൂര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്നലെ സമാപിച്ച സമ്മേളനത്തിലാണ് തീരുമാനം. പരോളിനിറങ്ങിയ കുഞ്ഞനന്തന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് കുഞ്ഞനന്തനെ കേസ്സില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്.
Post Your Comments