സഹാരണ്‍പൂര്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ ഗ്രാമീണര്‍ പിടികൂടി. പിന്നീട് എല്ലാവവരും ഇയാളെ മർദ്ദിച്ച ശേഷം ശേഷം ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ബന്ധുവിന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ ഹാസിപുര സ്വദേശിയായ രവിയെന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ഇയാള്‍ ബസ്സില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.
ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മോശമാണ്. പോലീസ് അന്വേഷിക്കുന്നതിനിടെ ഞായറാഴ്ച രവിയെ ഗ്രാമീണരുടെ കയ്യില്‍ കിട്ടുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ പ്രതിയെ കയ്യേറ്റം ചെയ്ത നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments