![](/wp-content/uploads/2017/12/splash-water-splash-seas-1.jpg)
ദുബായ് : ശക്തമായ കാറ്റിലും തിരമാലകളിലും അകപ്പെട്ടു നടുക്കടലില്‍ കുടുങ്ങിയ ബോട്ടിലെ ഏഴുപേരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായി ജുമൈറ തീരത്ത് എത്തിച്ചു. പാം ജുമൈറയ്ക്കടുത്തുനിന്നും മിനാ സിയാഹിയില്‍നിന്നും മറ്റു രണ്ടുപേരെക്കൂടി രക്ഷിച്ചതായും പൊലീസ് അറിയിച്ചു.
ദുബായില്‍ 581 റോഡപകടങ്ങള്‍ കനത്ത മഴയില്‍ ദുബായിലെ പ്രധാന റോഡുകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 24 മണിക്കൂറിനിടെ 581 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹായം തേടിയും മറ്റും 12,537 ടെലിഫോണ്‍ കോളുകള്‍ എത്തിയതായും പൊലീസ് അറിയിച്ചു. ദുബായ് – അല്‍ഐന്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസല്‍ഖോര്‍, ഷെയ്ഖ് സായിദ് റോഡ്, ഗര്‍ഹൂദ് പാലം, ഹത്ത റോഡ്, ബിസിനസ് ബേ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.
Post Your Comments