Latest NewsKeralaNews

കണ്ണൂരിൽ സിപിഎം നേതൃമാറ്റം ഉണ്ടാവുമെന്ന് സൂചന: പി ജയരാജന് നിർണ്ണായകം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജനെ മാറ്റാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. പി ജയരാജന് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടായെന്നാണ് സൂചന. കോടിയേരിയും പിണറായി വിജയനും നേതൃമാറ്റത്തിന് അനുകൂലമായ തീരുമാനം എടുത്തതായും റിപ്പോർട്ട് ഉണ്ട്. വ്യക്തിപൂജാ വിവാദമാണ് പി ജയരാജന് തിരിച്ചടിയായിരിക്കുന്നത്.

മൂന്നുതവണ തുടര്‍ച്ചയായി പദവി വഹിച്ചവര്‍ മാറണമെന്ന വ്യവസ്ഥയും ജയരാജന്റെ കാര്യത്തില്‍ ഇത്തവണ തന്നെ നടപ്പാക്കും.സംസ്ഥാനസമ്മേളനത്തില്‍ പുതിയ ചുമതലയേല്‍പ്പിച്ച്‌ ജില്ലാനേതൃത്വത്തില്‍ നിന്നു ജയരാജനെ മാറ്റും. പകരം എംവി ജയരാജന്‍ എത്തും. പിണറായിയുമായും കോടിയേരിയുമായും അടുത്തു നില്‍ക്കുന്ന നേതാവാണ് എംവി ജയരാജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button