Life HistoryLalisam

മോഹന്‍ലാലിന്റെ ഇഷ്ടങ്ങള്‍

അഭിനയത്തോട് ഇഷ്ടം ഉള്ളതുപോലെ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് മോഹൻലാലിന് വിവാദമായ ആ ആനക്കൊമ്പ് അത്തരത്തിൽ ഒരിഷ്ടമായിരുന്നു. വായന മോഹൻലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാൻ ഇഷ്ടമാണ്. എഴുതാൻ ഇഷ്ടമാണ്. യാത്രകൾ ഇഷ്ടമാണ്. പുരാവസ്തുക്കള്‍ ഇഷ്ടമാണ് ഈ ഇഷ്ടങ്ങളെല്ലാം മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.

അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാല്‍ കെട്ടിയ വാച്ചാണ് സോഷ്യല്‍ മീഡിയയിൽ താരമായിരിക്കുന്നത്‍. നല്ല വാച്ചുകൾ ആരുടെ കൈയിൽ കണ്ടാലും ഊരി വാങ്ങും എന്നു ഒരിക്കൽ മോഹൻലാലിന്റെ പ്രിയ സുഹൃത്തും ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളുമായ പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ സിനിമാ ഡയലോഗ് പോലെ കാര്‍ട്ടിയറല്ല വാച്ച് ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളിലെ ഫ്യൂഷൻ ബ്ല്യൂ എന്ന മോഡലാണു. ഏകദേശം 7.61 ലക്ഷം രൂപ വരും വാച്ചിനു ഈ വാച്ച് കേരളത്തിൽ വളരെ കുറച്ച് പേർ മാത്രം ആണ് ഉപയോഗിക്കുന്നത് എന്ന് കമ്പനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button