TravelLalisam

രാഷ്ട്രീയ മത യാത്രകളും ശുഭയാത്രയും

യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ഒരു നടനാണ്‌ മോഹന്‍ലാല്‍. ഒഴിവു ദിവസങ്ങളില്‍ കുടംബ സമേതവും അല്ലാതെയം യാത്ര നടത്തുക അദ്ദേഹത്തിന്‍റെ വിനോദമാണ്‌. വിടെഷങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ യാത്ര നടത്തുന്ന മോഹന്‍ലാല്‍ കേരളത്തിന്റെ ചില രീതികലോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. രാഷ്ട്രീയ മത യാത്രകൾ നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് നടൻ മോഹൻലാൽ.

‘നേരുന്നു ശുഭയാത്രകൾ’ എന്ന പേരിൽ തന്‍റെ ബ്ലോഗിലാണ് മോഹൻലാൽ കേരളത്തിലെ റോഡുകൾ സ്തംഭിപ്പിച്ച് യാത്ര ചെയ്യുന്നതിനെ കുറിച്ച് എഴുതിയത്. കുഞ്ഞിന്‍റെ ചോറൂണിനായി കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള യാത്ര അയ്യപ്പന്‍ വിളക്ക് മൂലം തടസ്സപ്പെട്ട സുഹൃത്തിന്‍റെ അനുഭവം പങ്കുവച്ചാണ് ബ്ലോഗ് തുടങ്ങുന്നത്. വിവിധ രാഷ്ട്രീയ കക്ഷികൾ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ പരിപാടികളുണ്ടാവും. ഉത്സവങ്ങളും ജാഥകളും യാത്രകളുമൊക്കെ നല്ലത് തന്നെ. എന്നാൽ ഇത്തരം പരിപാടികളുടെയെല്ലാം
സംഘാടകർ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായുള്ള യാത്രകൾ തടസപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലാൽ ചൂണ്ടികാണിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button