യാത്ര പോകാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. വിദേശ രാജ്യങ്ങളെക്കാള്‍ ഇന്ത്യ മുഴുവനും കണ്ടു തീര്‍ക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മോഹന്‍ലാല്‍ പറയുന്നു. പത്തിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ഉള്‍വിളിയുടെ പ്രേരണയില്‍ മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബികാ യാത്ര നടത്തിയതിനെക്കുറിച്ചു താരം പറയുന്നു. ഋതുമര്‍മ്മരങ്ങള്‍ എന്ന പുസ്തകത്തിലാണ് ഈ യാത്രയെക്കുറിച്ചുള്ള വിവരണം മോഹന്‍ലാല്‍ കൊടുക്കുന്നത്.
മൂകാംബിക ദര്‍ശനം കഴിഞ്ഞു കുടജാദ്രിയിലെയ്ക്ക് പോകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് ആയതിനാലും ഇന്നത്തെ പോലെ യാത്രാ സൌകര്യങ്ങള്‍ ഇല്ലാതിരുന്നതും അതിനൊരു തടസ്സമായിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ വീട്ടില്‍ ചെന്നാല്‍ ആ യാത്രയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കും എന്ന് മനസിലായി. അതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ടു. കുടജാദ്രിയിലേക്ക് എല്ലാവര്ക്കും വഴികാട്ടുന്ന ഒരു ,മലയാളി ചന്തുകുട്ടി സ്വാമിയെക്കുറിച്ച് രാഘവേട്ടന്‍ പറഞ്ഞു. യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടുമുട്ടാന്‍ ഇടവരുകയും യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തതിനെ കുറിച്ച് മോഹന്‍ലാല്‍ ഋതുമര്‍മ്മരങ്ങളില്‍ പങ്കുവയ്ക്കുന്നു.
Post Your Comments