Complete ActorLalisam

ആ മമ്മൂട്ടി കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ കാരണം മോഹന്‍ലാല്‍ പറയുന്നു

മലയാളത്തിന്റെ രണ്ടു താരരാജക്കന്മാരായി വിലസുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധകര്‍ ഏറെയുള്ള ഈ താരങ്ങളുടെ ഫാന്‍സുകാര്‍ തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ആരാധക പോര് ഇരുവര്‍ക്കും ഇടയില്‍ ഇല്ല. ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച്‌ മോഹന്‍ലാല്‍ പറഞ്ഞത്. സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു.

ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. അശോകന്‍, മാതു, മുരളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലൂടെ കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button