അഭിനേതാവ് എന്ന നിലയില്‍ തിളങ്ങുന്ന മോഹന്‍ലാല്‍ അഭിനയത്തിന് പുറമേ നിര്‍മ്മാണത്തിലും പങ്കാളിയാണ്. ‘പ്രണവം ആർട്സ് എന്ന പേരില്‍ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ കമ്പനിയും പ്രണവം , ചലച്ചിത്രവിതരണ കമ്പനിയും ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയില്‍ പ്രണവം സജീവമല്ലെങ്കിലും അതിനെക്കാള്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ആശീർവാദ്, മാക്സ് ലാബ്, വിസ്മയ മാക്സ് തുടങ്ങിയവയുടെ പിന്നിലും മോഹന്‍ലാല്‍ ഉണ്ട്.
ആശീർവാദ് സിനിമാസ്
മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്. കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു
മാക്സ് ലാബ് എന്റർടെയിൻമെന്റ്
മോഹൻ ലാൽ, ആന്റണി പെരുമ്പാവൂർ, വ്യാവസായിയായ കെ.സി. ബാബു, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ കെ. മാധവൻ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ 2009-ൽ പ്രവർത്തനമാരംഭിച്ച ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനിയാണ് മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈന്മെന്റ്സ് (Maxlab Cinemas and Entertainments) ഈ കമ്പനിയുടെ വിതരണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി (Reloaded). എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം
വിസ്മയ മാക്സ്
തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും, കോളേജ് ഫോർ ഡബ്ബിംഗ് ആർടിസ്റ്റ്.
ഇത് കൂടാതെ ചില റസ്റ്റ്‌റ്റൊറന്റ് ശൃഖലയിലും മോഹന്‍ലാല്‍ പാര്‍ട്ട്ണര്‍ ആണ്
Post Your Comments