Latest NewsKeralaJobs & Vacancies

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി

തിരുവനന്തപുരം ; സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി. പരീക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രതിഫലം കൃത്യമായി നല്‍കാന്‍ ആകുന്നില്ല എന്നാണ് വിവരം. പിഎസ്‌സി വിവിധ ജില്ലകളിലായി നടത്തുന്ന പരീക്ഷകൾക്കു ഹാളുകളിലും അല്ലാതെയും മേൽനോട്ടം വഹിക്കുന്ന സ്കൂൾ, കോളജുകളിലെ ജീവനക്കാർക്ക് ആറു പരീക്ഷകളിലെ   പ്രതിഫലമാണു കുടിശികയായത്.

ഒരു ഡ്യൂട്ടിക്ക് 550 രൂപയാണു രീക്ഷാഹാളിലെ ജോലിക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർക്ക് നല്‍കി വരുന്നത്. രീക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്ന ആൾ (സ്ഥാപന മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ), ഓഫിസ് ജീവനക്കാർ, അറ്റൻഡർ എന്നിവർക്കും  പരീക്ഷ നടത്തുന്ന ദിവസം തന്നെ പ്രതിഫലം നൽകുന്ന രീതിയാണ് ഇപ്പോൾ മുടങ്ങി കിടക്കുന്നത്.

ഓരോ ഹാളിലും 20 ഉദ്യോഗാർഥികൾക്കായി ഒരു ഇൻവിജിലേറ്റർ എന്ന രീതിയിലാണു ക്രമീകരിക്കുന്നത് എന്നാൽ അപേക്ഷ നൽകിയിട്ട് ഇത്രയും ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുന്നതു പിഎസ്‌സിക്കു വൻസാമ്പത്തിക ബാധ്യതയാണു ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി കഴിഞ്ഞ എൽഡിസി പരീക്ഷയിൽ നിശ്ചിത ദിവസത്തിനുള്ളിൽ ഉദ്യോഗാർഥി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണമെന്നു വ്യവസ്ഥ പിഎസ്‌സി വെച്ചിരുന്നെങ്കിലും ഈ രീതി എല്ലാ തസ്തികകളിലേക്കും വ്യാപിപ്പിക്കാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button