അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്.
ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയിൽ കനാലില്‍ വീണ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനപാലകര്‍ രക്ഷപെടുത്തിയത്. ചെളിയില്‍ പൂണ്ടുപോയ തന്റെ കുഞ്ഞിനായി തള്ളയാന നടുറോഡിൽ നിലയുറപ്പിച്ചിരുന്നു. കുട്ടിയാനയെ കനാലിൽ നിന്നും കരകയറ്റിയ വനപാലകർ അപ്പോൾ തന്നെ കുഞ്ഞിനേയും തേളിലേറ്റി വനത്തിലേക്കോടുകയായിരുന്നു. എന്നാൽ നെല്ലിത്തുറ വനമേഖലയിൽ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടി ഓടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുത്തേക്കുതന്നെ തിരിച്ചെത്തി. തുടർന്ന് കുട്ടിയാനയുടെ സംരക്ഷണചുമതല വനപാലകർ ഏറ്റെടുത്തു. ഒടുവിൽ നീണ്ട 72 മണിക്കൂറിനു ശേഷം അമ്മയാന കുട്ടിയാനയുടെ അരികിലേക്കെത്തുകയും ചെയ്‌തു.
Post Your Comments