Latest NewsNewsIndia

ഗുജറാത്തിനും ഹിമാചലിനും ശേഷം ബിജെപിയുടെ കണ്ണ് കർണ്ണാടകയിലേക്ക്

ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി. ജാതി രാഷ്ട്രീയത്തിന്റെ പേരിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരിയ വെല്ലുവിളിയുയർത്താൻ സാധിച്ചെങ്കിലും ഗുജറാത്ത് ജനത വികസനത്തിനൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു. തുടർച്ചയായി ആറാം തവണയാണ് ബിജെപിയെ ഗുജറാത്തി ജനത അധികാരത്തിലേറ്റുന്നത്. ബിജെപിക്ക് ഭൂരിപക്ഷം നിലനിര്‍ത്താനായെങ്കിലും കോണ്‍ഗ്രസ് കടുത്ത പ്രതിരോധം ഉയര്‍ത്തിയിരുന്നു.

രണ്ടു സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം ബിജെപിയുടെ അടുത്ത ലക്‌ഷ്യം കർണ്ണാടകയാണ്.ഈ വിജയത്തോടെ രാജ്യാന്തര തലത്തിലും മോദിയുടെ പ്രതിച്ഛായ ഉയരും.ആഗോള നേതാവെന്ന പ്രതിച്ഛായ്ക്ക് കോട്ടമുണ്ടാകാതെ നോക്കാന്‍ ഈ വിജയത്തിലൂടെ മോദിക്കായി.വലിയ ഒച്ചപ്പാടുമായി പ്രചരണത്തിനിറങ്ങിയിട്ടും ഹാര്‍ദിക് പട്ടേലിനെ പോലൊരു നേതാവിനെ കിട്ടിയിട്ടും കോണ്‍ഗ്രസിന് കൂടിയത് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് കുറഞ്ഞതും ചെറിയ തോതിലെ സീറ്റുകള്‍. ഇതും ബിജെപിക്കും മോദിക്കും വലിയൊരു ആശ്വാസമാണ്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സിദ്ധ രാമയ്യയുടെ കര്‍ണാടകയിലും ഇതേപോരാട്ടം ആവും ഉണ്ടാവുക.കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ ആവുന്നതെല്ലാം കോൺഗ്രസ് ചെയ്യും. അമിത്ഷായുടെ തന്ത്രങ്ങൾ കർണ്ണാടകയിലെ ബിജെപിയെ ഭരണത്തിൽ എത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button