പെരിന്തൽമണ്ണ : പ്രഥമാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പുത്തനങ്ങാടി പള്ളിപ്പടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന കയലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29)യാണ് നവംബര്‍ അഞ്ചിന് ആത്മഹത്യ ചെയ്തത്. ഇതേ സ്കൂളിൽ അധ്യാപകന് പുത്തനങ്ങാടി നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്റഫീഖ് ഫൈസി(36)യെയാണ് അറസ്റ്റുചെയ്തത്.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഫൗസിയയിൽ നിന്ന് പണം വാങ്ങിയതായി പ്രതി മൊഴി നൽകി.ഇരുവർക്കുമിടിയിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നു ഫൗസിയ സ്കൂളിൽ നിന്നും സ്വയം വിരമിച്ചു പോവുകയായിരുന്നു.
അവിവാഹിതയായ ഫൗസിയയെ പിന്നീട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വീട്ടുകാർ നൽകിയ പരാതിയിലാണ് മരണത്തിനു കാരണക്കാരൻ അബ്ദുള്റഫീഖാണെന്ന് കണ്ടെത്തിയത്.
Post Your Comments