
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ച് മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം. ചര്‍ച്ചില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സ്ഫോടനത്തിനു ശേഷം വെടിവെപ്പുമുണ്ടായെന്നുമാണ് സൂചന.
നാല് മൃതദേഹങ്ങളും പരിക്കേറ്റ 20 ഒാളം പേരും ആശുപത്രിയില്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്.
Post Your Comments