ദുബായ് : ദുബായ് സൂപ്പര്‍ സീരീസില്‍ കന്നിക്കിരീടം നേടാനൊരുങ്ങി ഇന്ത്യയുടെ പി.വി.സിന്ധു. ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ദുബായ് സൂപ്പര്‍സീരീസ് ബാഡ്മിന്റനിന്റെ ഫൈനലിലെത്തിയത്. സ്കോര്‍: 21-15, 21-18. ബാഡ്മിന്റനിലെ സൂപ്പര്‍സീരീസ് മല്‍സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെയായ ടൂര്‍ണമെന്റിലെ ആദ്യ ഇന്ത്യന്‍ കിരീടം ലക്ഷ്യമിട്ട് സിന്ധു ഇന്ന് ഇറങ്ങും. ജപ്പാന്റെ ലോക രണ്ടാംനമ്പര്‍ താരം അകാന യഗുമുചിയാണ് ഫൈനലിലെ എതിരാളി.
സ്മാഷുകളും ഡ്രോപ് ഷോട്ടുകളുമായാണ് ചെന്നിനെതിരെ സിന്ധു പൊരുതിയത്. ഉയരത്തിന്റെ ആനൂകൂല്യം സിന്ധുവിനെ മത്സരത്തില്‍ തുണച്ചു. ബാക് ബോക്സ് ലക്ഷ്യമിട്ടുള്ള ഓവര്‍ ഹെഡ് റിട്ടേണുകള്‍ ഉയരക്കുറവുള്ള എതിരാളിക്ക് വെല്ലുവിളിയായി. ആദ്യ ഗെയിം അതിവേഗം സിന്ധു സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ചെന്‍ ഒപ്പമെത്തി . പക്ഷെ, സിന്ധുവിന്റെ ഫോമിനു മുന്നില്‍ ചൈനീസ് താരത്തിന് പിടിച്ചുനില്‍ക്കാനായില്ല.
ഒന്നാം സെറ്റിന്റെ ആദ്യപകുതിയില്‍ 11-10 സ്കോറില്‍ നിയന്ത്രണം ഏറ്റെടുത്ത സിന്ധു 15-11, 19-14 എന്നിങ്ങനെ മുന്നേറി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 6-3, 14-11, 19-16 എന്നിങ്ങനെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.
Post Your Comments