ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ആവശ്യം ഉന്നയിച്ചത്.
പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം നല്‍കും. പ്രധാനമന്ത്രി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ നടപ്പാക്കുന്ന വിധം നിയമത്തില്‍ ഭേദഗതി വരുത്താന്‍ മുന്‍കൈയെടുക്കണമെന്ന് സ്വാതി ആവശ്യപ്പെട്ടു. അവർ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാത്സംഗത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുയായിരുന്നു.
”അഞ്ച് വര്‍ഷം തികഞ്ഞു നിര്‍ഭയ മരിച്ചിട്ട്. പക്ഷേ, രാജ്യത്തെ ഒന്നിനും മാറ്റമുണ്ടായിട്ടില്ല. പെണ്‍കുട്ടികളും സ്ത്രീകളും എല്ലാദിവസും ക്രൂര ബലാത്സംഗത്തിനിരയാകുന്നു. അതിവേഗകോടതികള്‍ ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിക്കണം. ഫൊറന്‍സിക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കണം. കൂടാതെ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി, ലെഫ്റ്റനന്റ് ഗവര്‍ണര്‍, മുഖ്യമന്ത്രി, പോലീസ് കമ്മിഷണര്‍, വനിതാ കമ്മിഷന്‍ പ്രതിനിധി എന്നിവരുള്‍പ്പെട്ട ഉന്നതതല സമിതി രൂപവത്ക്കരിക്കണമെന്ന്” പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്വാതി ആവശ്യപ്പെട്ടു.
ഇതുവരെ കാര്യക്ഷമമായി നിര്‍ഭയഫണ്ട് ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനുമുന്നയിച്ച സ്വാതി സംസ്ഥാനങ്ങള്‍ക്ക് എത്രയും വേഗം ഫണ്ടുകള്‍ കൈമാറണമെന്നും അല്ലാത്ത പക്ഷം ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള പദ്ധതികള്‍ പരാജയപ്പെടുമെന്നും പറഞ്ഞു.
പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന നിര്‍ഭയ 2012 ഡിസംബര്‍ 12-നാണ് ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. 13 ദിവസത്തിനു ശേഷം സിങ്കപ്പൂരിലെ ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങി.
Post Your Comments