തിരുവനന്തപുരം: പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയുടെ അഭിമാനമായി നിന്ന യുദ്ധ ടാങ്കുകൾ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രദർശനത്തിന് ഒരുങ്ങി.കഴക്കൂട്ടം സൈനീക സ്കൂളിന് മുമ്പിലായിരുന്നു പ്രദർശനം.കരസേന ഉപയോഗിച്ചിരുന്ന ടി -55 എന്ന രണ്ട് യുദ്ധ ടാങ്കുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
1965 നും 1971 നും ഇടയിൽ ഇന്ത്യ പാക്കിസ്താനുമായി നടത്തിയ യുദ്ധത്തിൽ ഇവയാണ് ഉപയോഗിച്ചിരുന്നത്.രാത്രിയിലും ലക്ഷ്യ സ്ഥാനങ്ങൾ കണ്ടെത്തി തകർക്കാനുള്ള കഴിവ് ഇതിനുണ്ട്.പിന്നീട് അത്യാധുനിക സൗകര്യങ്ങളുള്ള വന്നതോടെ ആയുധ ശേഖരത്തിൽ നിന്ന് ഇവ ഒഴിവാക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെയും മുഖ്യ ആയുധമായിരുന്നു ടി -55.
9 മീറ്റർ നീളവും 3 .27 മീറ്റർ വീതിയുമാണ് ടാങ്കിനുള്ളത് .സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ കരസേന ഉപമേധാവി ലെഫ് .ജനറൽ ശരത് ചന്ദിന്റെ ശ്രമഫലം കൊണ്ടാണ് യുദ്ധ ടാങ്ക് സ്കൂളിൽ എത്തിയത്.
Post Your Comments