ഉയർന്ന വിദ്യാഭ്യസം കാരണം ഇന്ത്യൻ യുവതിക്ക് യു കെയിൽ വിസ നിഷേധിച്ചു.
ഇമിഗ്രേഷൻ വകുപ്പിന് ആവശ്യമുള്ളതിനേക്കാൾ ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായതാണ് കാരണമെന്ന് പെൺകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മേഘാലയയിലെ ഷില്ലോങ്ങിൽ നിന്നുമുള്ള അലക്സാണ്ട്രിയ റിൻറൗൽ എന്ന പെൺകുട്ടിക്കാണ് ഈ അനുഭവം ഉണ്ടായത് .അപേക്ഷകർ യുകെയിൽ താമസിക്കാൻ വിസകൾ നേടുന്നതിന് ഇമിഗ്രേഷൻ നിയമങ്ങളിൽ വ്യക്തമാക്കിയ ഒരു അംഗീകൃത കേന്ദ്രത്തിൽ ഒരു ഇംഗ്ലീഷ് ഭാഷ പരീക്ഷ പാസ്സാക്കണം.
അന്തർദേശീയ ഇംഗ്ലീഷ് ഭാഷാ പരീക്ഷണ സംവിധാനത്തിന്റെ (ഐഇഎൽടി എസ് ) അടിസ്ഥാനത്തിൽ പെൺകുട്ടി പാസായത് നൂതന രീതിയിലാണ് ഇതാണ് വിസ നിഷേധിച്ചതിന്റെ കാരണം.
നടപടിക്കെതിരെ പെൺകുട്ടി നൽകിയ അപേക്ഷയ്ക്ക് ആവശ്യമായ തെളിവുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു,ഈ കാരണത്താൽ അവളുടെ അപേക്ഷ തള്ളുകയായിരുന്നു. ആവശ്യമുള്ള ഇംഗ്ലീഷ് പരീക്ഷയിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
ഇത് തെളിയിക്കാനായി ഐഇഇഎൽടിഎസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ഈ സർട്ടിഫിക്കറ്റ് യു.ടി.വിക്ക് സ്വീകാര്യമായ ഐഇഇൽടിഎസ് സർട്ടിഫിക്കറ്റ് അല്ലെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ വിഭാഗം അയച്ച കത്തയച്ച കത്തിൽ പറയുന്നു.
Post Your Comments