Latest NewsNewsGulf

കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ മണ്ണിടിച്ചിൽ

യു.എ.ഇ: യു.എ.യിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് റാസൽ ഖൈമയിലെ താവൈൻ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. റോഡിൻറെ ഇരുവശങ്ങളും പൊളിയുകയും ചെയ്തു. റാസ് അൽ ഖൈമയുടെ മറ്റു ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

ഇതിനിടെ, റാസൽഖൈമയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ രക്ഷാപ്രവർത്തനത്തിനായി ഒരു ടീമിനെ തന്നെ ശനിയാഴ്ച ഉണ്ടാക്കി. ശനിയാഴ്ച യു എ ഇയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. ജൈസ് പർവ്വതം, ദബ്ബയിലെ വാം നഗരമായ അൽ ഫുജൈറ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു. തിങ്കളാഴ്ച വരെ ജനങ്ങൾ ആരും തന്നെ പർവ്വതാരോഹണത്തിനോ നീന്താനോ മറ്റോ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button