പേരാവൂര്‍(കണ്ണൂര്‍): ആനക്കൊമ്പ് കണ്ടെത്തി. കണ്ണവം പെരുവ കൊളപ്പയിലെ വലിയ കവുങ്ങി എന്ന സ്ഥലത്തെ വനത്തിനുള്ളില്‍ പശുവിനെ മേയ്ക്കാന്‍ സമീപവാസികളായ ആദിവാസി സ്ത്രീകളാണ് വിറകള്‍ക്കിടയില്‍ ആനകൊമ്പ് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരം പഞ്ചായത്തംഗം പി.സി രമ്യയെ അറിയിച്ചു. പി.സി രമ്യ കണ്ണവം റെയ്ഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്‍ സ്ഥലത്തെത്തിയ വനപാലകര്‍ സ്ഥലത്തെത്തുകയും ആനക്കൊമ്പ് പരിശോധിച്ച ശേഷം ഏറ്റെടുക്കുകയും ചെയ്തു. 33 സെന്റിമീറ്റര്‍ നീളവും 25 സെന്റിമീറ്റര്‍ വ്യാസവുമുള്ളതാണ് ആനക്കൊമ്പ് എന്നും വലിയ പാറകളോ മറ്റ് ബലമേറിയ വസ്തുക്കളോ കുത്തി മറിക്കുമ്പോള്‍ പൊട്ടി പോയതാണെന്നും വനംവകുപ്പ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി.
Post Your Comments