Latest NewsKeralaNews

ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി

തോപ്പുംപടി: ഇനി മീനിലെ മായം കണ്ടെത്താൻ നിമിഷങ്ങള്‍ മതി. മായം കണ്ടെത്താനുള്ള കിറ്റു വികസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിഷറിസിലെ രണ്ട് വനിതാ ശാസ്ത്രഞ്ജരാണ്.

സാധാരണയായി ഫോര്‍മാലിനും, അമോണിയയുമാണ് പഴകിയ മീന്‍ പുതുമയോടെ സൂക്ഷിക്കാനായി ചേര്‍ക്കുന്നത്. ശാസ്ത്രസംഘം ഇത് തിരിച്ചറിയാനായി ചെറിയൊരു സ്ട്രിപ്പുള്ള കിറ്റാണ് തയാറാക്കിയിരിക്കുന്നത്. സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയതിനുശേഷം ഒരു തുള്ളി രാസലായനി ആ സ്ട്രിപ്പിലേയ്ക്ക് ഒഴിക്കുക. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ട്രിപ്പിന്റെ നിറം മാറും.

മനുഷ്യശരീരത്തിനു ദോഷകരമാണ് ഫോര്‍മാലിന്‍ – അമോണിയ രാസവസ്തുക്കള്‍. സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍ രവിശങ്കര്‍ ഫോര്‍മാലിന്‍ ക്യാന്‍സകറിനും, അമോണിയ സ്ഥിരമായി അകത്തു ചെന്നാല്‍ അത് രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും പറയുന്നു. രണ്ടു തരത്തിലുള്ള സ്ട്രിപ്പുകളാണ് ഈ രണ്ടു രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനായി തയാറാക്കികയിരിക്കുന്നത്.

മായം കണ്ടെത്തുന്നതിനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായനി, നിറം മാറുന്നത് കണ്ടെത്തുന്നതിനുള്ള ചാര്‍ട്ട് എന്നിവയാണ് ഉണ്ടാകുക. ഒരു മാസം വരെ കിറ്റിന് കാലാവധിയുണ്ടാകും. മായം കണ്ടെത്താനുള്ള കിറ്റ് സിഫ്റ്റിലെ വനിത ശാസ്ത്രഞ്ജരായ എസ്.ജെ ലാലി, ഇ.ആര്‍ പ്രിയ എന്നിവര്‍ ചേര്‍ന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു സ്ട്രിപ്പിന് രണ്ടു രൂപയില്‍ കൂടുതല്‍ ചിലവ് വരില്ല എന്ന് ശാസ്ത്രസകംഘം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button