മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ക്ലബുണ്ടായിരുന്നു കേരളത്തില്‍. ഐലീഗില്‍ നാലാം സ്ഥാനം വരെ കരസ്ഥമാക്കിയ എഫ്‌സി കൊച്ചിന്‍. തുടക്കത്തിലെ വന്‍ കുതിപ്പ് പിന്നീട് നിലനിര്‍ത്താന്‍ കഴിയാതായതോടെ അടച്ചു പൂട്ടുപ്പെടുകയായിരുന്നു കൊടുങ്കാറ്റുയര്‍ത്തിയ ഈ ക്ലബ്.
അത്തരമൊരു ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയ്ക്ക് കൂടി ഫുട്‌ബോള്‍ ലോകം വേദിയാകുകയാണ്. ഐലീഗില്‍ കഴിഞ്ഞ ഒന്‍പത് സീസണുകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മുംബൈ എഫ്‌സി അടച്ചുപൂട്ടാന്‍ പോകുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്‌പോട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐലീഗില്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെതാണ് മുംബൈ എഫ്‌സിയ്ക്ക് തിരിച്ചടിയായത്.
2007 ല്‍ സ്ഥാപിതമായ ഈ ടീം 9 സീസണുകളില്‍ ഐ ലീഗ് കളിച്ചിട്ടുണ്ട്. എന്നാല്‍ മോശം പ്രകടനം കാഴ്ചവെച്ച കഴിഞ്ഞ സീസണില്‍ അവര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു.
അതേസമയം ക്ലബ്ബ് അടച്ചുപൂട്ടുകയോ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യാനാണ് മാനേജുമെന്റ് ശ്രമിക്കുന്നത്. ഇതിനായി ചര്‍ച്ചകളും നടക്കുന്നുണ്ട്. ഏതായാലും ഒരു ഫുട്‌ബോള്‍ ക്ലബിന് കൂടി താഴ് വീഴും എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.
Post Your Comments