ലക്‌നൗ: ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്ക്. ഹിന്ദു ജാഗരണ്‍ മഞ്ചാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷം പാടില്ലെന്ന നിര്‍ദേശം നല്‍കിയത്. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സംഘടനായ ഹിന്ദു യുവ നാഹിനിയുടെ പോഷക സംഘടനയാണ് ഹിന്ദു ജാഗരണ്‍ മഞ്ച്. അലിഗറിലെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളിലാണ് സംഘടന ക്രിസ്മസ് ആഘോഷിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഇവിടെ പഠിക്കുന്നതില്‍ ഏറെയും പങ്കും ഹിന്ദു വിദ്യാര്‍ത്ഥികളാണ്. ക്രിസ്മസ് ആഘോഷം നടത്തിയാല്‍ ഇവര്‍ മതം മാറാന്‍ സാധ്യതയുണ്ടെന്ന വിചിത്ര വാദമാണ് സംഘടനയുടെത്.
ഇതുമായി ബന്ധപ്പെട്ട വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കും. ഇത് അവഗണിച്ചാല്‍ വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രക്ഷോഭം നടത്തുമെന്നും ജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിത അറിയിച്ചു.
Post Your Comments