ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തന്ദിപ്പോറയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആസിഫ് ഇഖ്ബാല്‍ എന്ന സാധാരണക്കാരന് നേരെ സൈന്യം വെടിയുതിര്‍ത്തത്. അതേസമയം സംഭവത്തില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Post Your Comments