Latest NewsIndiaNews

വധുവും വരനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ പങ്കെടുത്തവർ ലാൽ സലാം വിളിച്ചു, കഴിക്കാൻ നൽകിയത് പരിപ്പുവട മാത്രം; വ്യത്യസ്‌തമായ ഒരു വിവാഹം

സ്ത്രീധനമോ ആഭരണമോ ഇല്ലാതെ കഴിക്കാന്‍ പരിപ്പുവട മാത്രം നൽകി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇടതു ചിന്തകനും മനശാസ്ത്രജ്ഞനുമായ ഡോ: കെ എസ് ഡേവിഡിന്റെ മകള്‍ സ്വപ്നയുടേയും ഡോക്ടര്‍ വിഷ്ണുവിന്റെയും വിവാഹമായിരുന്നു വ്യത്യസ്‍തമായ രീതിയിൽ നടത്തിയത്.

മുംബൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ. മിശ്രവിവാഹിതരുടെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനു സ്ത്രീധനമോ ആഭരണമോ ഇല്ലായിരുന്നു. വധുവും വരനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ എല്ലാവരും ലാല്‍ സലാം വിളിച്ചാണ് അഭിവാദ്യങ്ങൾ അർപ്പിച്ചത്. വിവാഹത്തിനെത്തിയവർക്ക് പരിപ്പുവട മാത്രമാണ് കഴിക്കാൻ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button