KeralaLatest NewsNews

രാഹുല്‍ ഈശ്വറും ഒത്തുള്ള ശബരിമലയാത്രയില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്‍മാറി; കാരണം ഇതാണ്

കോഴിക്കോട്: കെപി രാമനുണ്ണിയും, റഫീക്ക് അഹമ്മദും, രാഹുല്‍ ഈശ്വറും സംയുക്തമായി നടത്തുന്ന ശബരിമല സന്ദര്‍ശനത്തില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്‍മാറി. വര്‍ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ ശബരിമല സന്ദര്‍ശിക്കാനൊരുങ്ങിയത്. എന്നാല്‍ രാഹുല്‍ ഈശ്വറുമായി യാത്ര നടത്തുന്നതിനെതിരെ നിരവധി ആളുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റഫീക്ക് അഹമ്മദിന്റെ പിന്‍മാറ്റം.

എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്നേഹോഷ്മളമായ ആത്മിയസ്വത്വത്തിനായി, മതമൈത്രിയുടെ കേരള മാതൃകയ്ക്കായി, വിശ്വാസത്തിന്റെ വിമോചന വഴികള്‍ക്കായി കെപി രാമനുണ്ണിയും റഫീക്ക് അഹമ്മദും രാഹുല്‍ ഈശ്വറും സദ്ഭാവനാ യാത്രയുമായി രംഗത്തെത്തിയത്. ഡിസംബര്‍ 27ന് കാഞ്ഞങ്ങാട്ടുനിന്നും ആരംഭിച്ച് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, ചങ്ങനാശ്ശേരി, ശിവഗിരി വഴി ശബരിമലയിലെത്തുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ യാത്ര നീട്ടിവെക്കുകയാണെന്ന് കെപി രാമനുണ്ണി ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു. സദ്ഭാവനായാത്ര എന്ന പേരില്‍ ഞാനും റഫീക് അഹമ്മദും രാഹുല്‍ ഈശ്വറും കൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്‍ശനം കൂടുതല്‍ വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്‍ തീരുമാനിച്ചു.സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് യാത്രക്ക് പിന്‍തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്‍ ആവേശോജ്ജ്വലമായിരുന്നു. വര്‍ഗ്ഗീയ നിര്‍മുക്തമായ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിടാതെ കൊണ്ടു,പോകുക തന്നെ ചെയ്യണമെന്നായിരുന്നു രാമനുണ്ണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

shortlink

Post Your Comments


Back to top button