സോള്‍: ഈ വര്‍ഷം ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ആക്രമിച്ച് ഏകദേശം 7.6 ബില്ല്യന്‍ ക്രിപറ്റോ കറന്‍സി കവര്‍ച്ച നടത്തിയതായി ദക്ഷിണ കൊറിയന്‍ ഏജന്‍സികള്‍. ഏറ്റവും തിരക്കേറിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിതുമ്ബില്‍ നിന്നും 36000ത്തോളം വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇക്കാര്യം പുറത്തുവിട്ടത് നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ്(എന്‍ഐഎസ്) ആണ്7.6 ബില്യണ്‍ ക്രിപ്റ്റോക്രോറന്‍സികള്‍ക്ക് ഏകദേശം 82.7 മില്യണ്‍ ഡോളര്‍ മൂല്യമാണുള്ളത്.മോഷ്ടിച്ച വ്യക്തിഗത വിവരങ്ങള്‍ ഇല്ലാതാക്കുന്നതിന് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ 5.5 മില്യണ്‍ ഡോളർ ആവശ്യപ്പെടുകയും ചെയ്‌തു.
Post Your Comments