കൂടുതല്‍ വീഡിയോകള്‍ ഉപയോക്താക്കളിലേക്കെത്തിക്കാനൊരുങ്ങി ഫേസ്ബുക്ക്. ന്യൂസ് ഫീഡ് വഴിയാണ് കൂടുതല്‍ വീഡിയോകള്‍ എത്തിക്കുന്നത്. ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ വീഡിയോ കാണല്‍ ശീലമാക്കുന്നതിനും അതുവഴി എപ്പിസോഡുകളായുള്ള വീഡിയോ പരിപാടികള്‍ക്ക് പ്രചാരം നല്‍കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
വാച്ച് (Watch) എന്ന പേരില്‍ ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ക്കുള്ള പ്രാധാന്യം മുന്നില്‍ കണ്ട് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഫെയ്സ്ബുക്ക് യൂട്യൂബ് മാതൃക പിന്തുടര്‍ന്നുകൊണ്ടുള്ള ഈ പ്ലാറ്റ്ഫോം വഴി എപ്പിസോഡുകളായുള്ള ദൃശ്യപരിപാടികള്‍ ഉപയോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ ന്യൂസ് ഫീഡ് തുറക്കുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്നുള്ള പോസ്റ്റുകളുമാണ് ഏറ്റവും അധികം കാണുന്നത്. ന്യൂസ് ഫീഡില്‍ എന്ത് ആദ്യം കാണണമെന്ന് സങ്കീര്‍ണമായ ഒരു റാങ്കിങ് സംവിധാനമാണ് തീരുമാനിക്കുന്നത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പോസ്റ്റുകളാവണം ന്യൂസ് ഫീഡില്‍ ആദ്യം കാണേണ്ടത് എന്നതില്‍ ഊന്നല്‍ നല്‍കുന്ന പ്രസ്താവന കഴിഞ്ഞ വര്‍ഷം ഫെയ്സ്ബുക്ക് പുറത്തുവിട്ടിരുന്നു.
Post Your Comments