Complete ActorLalisam

മമ്മൂട്ടിയും മോഹന്‍ലാലും കത്തുകള്‍ കൈമാറിയ കഥ

ലൊക്കേഷനില്‍ ഇരുന്നു പരസ്പരം കത്തുകള്‍ എഴുതുന്ന രണ്ടു സൂപ്പര്‍ താരങ്ങളെ നമുക്ക് ലോകത്തെ ഒരു ഭാഷയിലും സങ്കല്‍പ്പിക്കാനാകില്ല. എന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും, മമ്മൂട്ടിയും പരസ്പരം കത്തുകള്‍ എഴുതിയാണ് അവരുടെ സ്നേഹബന്ധം കൈമാറിയിരുന്നത്. ഇവരുടെ കത്ത് എഴുത്ത് ആരംഭിക്കുന്നത് മോഹന്‍ലാലിന്‍റെ ‘ദേവാസുരം’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നാണ്, ആ സമയമാണ് മമ്മൂട്ടിയുടെ ‘വാത്സല്യം’ എന്ന ചിത്രവും ചിത്രീകരണം നടക്കുന്നത്. രണ്ടു പേരും കത്തുകള്‍ എഴുതിയ ശേഷം ആ രണ്ടു ചിത്രങ്ങളിലും വര്‍ക്ക് ചെയ്തിരുന്ന ഒരു നടനെ അത് ഏല്‍പ്പിക്കുമായിരുന്നു, മോഹന്‍ലാല്‍ എഴുതുന്ന കത്ത് അദ്ദേഹം മമ്മൂട്ടിക്ക് കൈമാറും, മമ്മൂട്ടി എഴുതുന്ന കത്ത് മോഹന്‍ലാലിനും. ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം വ്യത്യസ്ത പുലര്‍ത്തിയിരുന്നു, ഏകദേശം ഒരേ സമയത്താണ് ഇരുവരും അഭിനയ ജീവിതം ആരംഭിക്കുന്നത്. പരസ്പരം അന്‍പതോളം സിനിമകളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. ലോകത്തെ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും അവകാശപ്പെടാനില്ലത്ത അപൂര്‍വ്വം റെക്കോര്‍ഡാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button