കാമുകനെ പിന്തുടര്ന്ന് ഇറാഖിലേക്ക് പോയി ഐസിസില്‍ ചേര്‍ന്ന് ജര്‍മന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാഗ്ദാദിലെ ജയിലിലെത്തി മാതാപിതാക്കള്‍ സന്ദര്‍ശിച്ചു. ഐസിസില്‍ ചേരാനുള്ള തീരുമാനത്തോടെ താന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ലിന്‍ഡ മാതാപിതാക്കളോട് പറഞ്ഞു. 15-ാം വയസ്സില്‍ ഐസിസില്‍ ചേരുകയും ഐസിസിന്റെ വനിതാസേനയില് പ്രവര്‍ത്തിക്കുകയും ചെയ്ത സാക്സോണി സ്വദേശി ലിന്‍ഡ വെന്സലിനെയാണ് മാതാപിതാക്കള്‍ ജയിലിലെത്തി ക്ണ്ടത്.
തന്നെ കാണാനെത്തിയ അമ്മ കാതറീന വെന്സലിനെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞ ലിന്‍ഡ, തീരുമാനം തെറ്റിപ്പോയെന്ന് പശ്ചാത്തപിക്കുകയും ചെയ്തു.ലിന്‍ഡയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞദിവസം ജര്‍മന്‍ ചാനലുകള്‍ വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു. ശിരോവസ്ത്രവും കറുത്ത വസ്ത്രവുമണിഞ്ഞാണ് ലിന്‍ഡ അമ്മയെ കാണാനെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയെന്ന വിഡ്ഡിത്തത്തിലേക്് താനെങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് ലിന്‍ഡ അമ്മയോട് പറഞ്ഞു.
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട, ഓസ്ട്രിയയില്‍നിന്നുള്ള ചെചന്‍ തീവ്രവാദിയായ അബു ഉസാമ അല്‍ ഷിഷാനിയായിരുന്നു ലിന്‍ഡയുടെ കാമുകന്. ഇറാഖിലെത്തി വൈകാതെ ഇയാള്‍ കൊല്ലപ്പെട്ടു. പിന്നീട് ഒട്ടേറെ വീടുകളില്‍ വീട്ടുജോലിക്കായി നിയോഗിക്കപ്പെട്ട തനിക്ക് പുറത്തിറങ്ങാന്‍ പോലുമായില്ലെന്ന് ലിന്‍ഡ അമ്മയോട് പറഞ്ഞു. ക്രിസ്മസ് തൊപ്പിയണിഞ്ഞ ചെറിയ പാവക്കുട്ടിയെ അമ്മ മകള്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.
Post Your Comments