കോഴിക്കോട്: കടലുണ്ടിയില്‍ ഉത്സവത്തിന് ആന ഇടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉത്സവ ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കി.
സർക്കാർ നൽകിയ പുതിയ നിര്‍ദേശങ്ങള്‍
മറ്റ് ജില്ലകളില്‍ നിന്ന് ഉത്സവാവശ്യത്തിന് ആനകളെ കൊണ്ടു വരുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ വിവരം ധരിപ്പിക്കണം.ഇതിനായി കമ്മിറ്റിക്കാര്‍ അപേക്ഷ സമര്‍പ്പിക്കണം.
ഉത്സവങ്ങളില്‍ ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രം ഉപയോഗിക്കണം.
എഴുന്നളളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.
മൈക്രോചിപ്പ് ഘടിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം
പാപ്പാന് അഞ്ച് ലക്ഷത്തിന്റെയും പൊതുബാധ്യതയ്ക്ക് മൂന്ന് ലക്ഷത്തിന്റെയും ഇന്‍ഷൂറന്‍സും ഉണ്ടാവണം.
അഞ്ചോ അതിലധികമോ ആനകളെ ഏഴുന്നളളിപ്പിക്കുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്‌കോഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
ഏഴുന്നളളിപ്പ് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ ആവശ്യമായ അകലം ഉണ്ടായിരിക്കണം.
ചൂട് സമയങ്ങളില്‍ ടാര്‍ റോഡിലൂടെ കൂടുതല്‍ നടത്തരുത്.
ആനയുടെ അടുത്ത് പടക്കം പൊട്ടിക്കാന്‍ അനുവദിക്കരുത്.
ഇടചങ്ങല ഉണ്ടായിരിക്കണം
Post Your Comments