Latest NewsIndiaNews

കൽക്കരി കേസ് ;നിർണായക വിധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൽക്കരി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ ഉൾപ്പെടെ നാലുപേർക്ക് നിർണായക വിധി.3 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ഡൽഹി കോടതി വിധിച്ചത്.മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരടക്കം നാലുപേരാണ് പ്രതികൾ.

2007ല്‍ നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഗഗന്‍ സ്പോഞ്ച് അയണ്‍ ലിമിറ്റഡ് ഉള്‍പ്പെടെ അഞ്ച് കമ്പനികളാണ് അനധികൃതമായി കല്‍ക്കരി ഖനി സ്വന്തമാക്കിയത്. 2015ലാണ് കേസിലെ 10 പ്രതികള്‍ക്കും അഞ്ച് കമ്പനികള്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.അമര്‍കോണ്ട മുര്‍ഗോഡല്‍ കല്‍ക്കരി ഖനി ഇടപാടില്‍ 380 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണമാണു മധു കോഡ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button