ദുബായ് : ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്ക് രക്ഷയായത് ദുബൈ പൊലീസിന്റെ മോക്ഡ്രില്‍. കൂട്ടിയിടിച്ച സമയം ബോട്ടുകളില്‍ തീപിടിച്ചിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായത്. റാഷിദ് തുറമുഖത്തുനിന്ന് 2.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.
ആര്‍ടിഎയും ദുബൈ പൊലീസും ചേര്‍ന്നു സംഘടിപ്പിച്ച മോക്ഡ്രില്ലില്‍ ദുബൈ ഫെറിയും ബോട്ടും തമ്മില്‍ കൂട്ടിയിടിച്ചു തീപിടിക്കുകയായിരുന്നു. ഫെറിയില്‍ 50 യാത്രക്കാര്‍ ഉണ്ടായിരുന്നു. ദുബൈ വാട്ടര്‍ കനാല്‍ സ്റ്റേഷനില്‍ നിന്നു തുടങ്ങി റാഷിദ് തുറമുഖം വരെ ഡ്രില്‍ നീണ്ടു. ദുബൈ ആംബുലന്‍സ്, ഡിപി വേള്‍ഡ്, ദുബൈ മാരിടൈം സിറ്റി അതോറിറ്റി തുടങ്ങിയവയും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.
അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാ ദൗത്യം എങ്ങനെ ഏകോപിപ്പിച്ചു നടത്താമെന്നു വിലയിരുത്തുകയായിരുന്നുവെന്നും പരിശീലനത്തിന്റെയും നൂതന സംവിധാനങ്ങളുടെയും മികവു ബോധ്യമായതായും ആര്‍ടിഎ ദുരന്ത നിവാരണ വിഭാഗം മേധാവി അഹമ്മദ് ബഹ്‌റൂസിയാന്‍ അറിയിച്ചു.
Post Your Comments