നമ്മുടെ കുഞ്ഞുങ്ങള്‍ ആഹാരം കഴിക്കാത്തതില്‍ മിക്കപ്പോഴും പരാതി പറയാറുള്ള അമ്മമാരാണ് പലരും. ഇനി അവര്‍ക്കെന്തെങ്കിലും അസുഖമായിരിക്കുമോ എന്ന പേടിയും പല അമ്മമാര്‍ക്കും ഉണ്ട്. വിശപ്പ് എല്ലാ കുഞ്ഞുങ്ങള്‍ക്കും എല്ലാ ദിവസവും ഒരുപോലെ ഉണ്ടാകണമെന്നില്ല. സാധാരണയായി രാവിലെ ഉണര്‍ന്നു വരുമ്പോള്‍ത്തന്നെ അമ്മ കുഞ്ഞിന് പാല്‍ കൊടുക്കാറുണ്ട്.
ഇടയ്ക്കിടെ പാലു കുടിക്കുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരെപ്പോലെ മറ്റാഹാരങ്ങള്‍ കഴിക്കാന്‍ കഴിയില്ല. പാലിലെയും ലഘുഭക്ഷണങ്ങളിലെയും കൊഴുപ്പ് വിശപ്പ് ഇല്ലാതെയാക്കും. പല സാഹചര്യങ്ങളിലും ആഹാരങ്ങള്‍ കഴിച്ചശേഷം പാല്‍ കൊടുക്കുന്നതായിരിക്കും നല്ലത്. ആഹാരം വേണ്ട എന്നുപറയുന്നത് ഒരു രോഗമായി കരുതേണ്ട ആവശ്യമൊന്നുമില്ല.
വലിയവരെപ്പോലെ കുട്ടികളിലും വിശപ്പിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടമുളള ആഹാരങ്ങള്‍ ഉണ്ടാക്കികൊടുക്കുക. പുറത്തുനിന്നുളള ഭക്ഷണപദാര്‍ഥങ്ങള്‍ കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരം കഴിക്കാന്‍ തുടരെ നിര്‍ബന്ധിക്കുന്നത് കഴിക്കാനുളള കുട്ടികളുടെ താല്‍പ്പര്യം കുറയ്ക്കും.
Post Your Comments