പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്‌നാകരന്റെ പി.എയുടെ വീടിന് നേരെ ആക്രമണം. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീചിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു.
സംഭവ നടക്കുമ്പോള്‍ പിഎയുടെ മാതാവും ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവര്‍ പുറത്തിറങ്ങി നോക്കുമ്പോഴേക്കും രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments