പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്.
ശബ്ദംകേട്ട് ഇവര്‍ പുറത്തിറങ്ങി നോക്കുമ്പോഴാണ് രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടത്. ആക്രമണത്തില്‍ വീടിന് ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവ നടക്കുമ്പോള്‍ പിഎയുടെ മാതാവും ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments