ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ആധാര്‍ കാര്‍ഡോ ആധാറിന് അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖയോ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സമര്പ്പിക്കക്കണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അംഗീകരിച്ചാണ്.
അതേസമയം മാര്‍ച്ച് 31 വരെ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍ തുടങ്ങിയവക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ സേവനപദ്ധതികള്‍ക്കും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. വിധി മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ നിയമത്തിെന്റ ഏഴാം വകുപ്പില്‍ പറഞ്ഞ 139 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്സിഡികള്‍ക്കും ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31ല്‍നിന്ന് മാര്‍ച്ച് 31 വരെ നീട്ടാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, മൊബൈലുകള്‍ അടുത്തവര്‍ഷം ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.
Post Your Comments