ജയ്പുർ: ബംഗാളി മുസ്ലിം തൊഴിലാളി അതിക്രൂരമായി കൊല്ലപ്പെട്ട രാജസ്ഥാനിലെ ഉദയ്പുരിൽ സംഘർഷത്തിനുശ്രമിച്ച 200 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശംഭുലാൽ റെഗാറിനു പിന്തുണയുമായി ഒരു വിഭാഗം പ്രകടനം നടത്തുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ.
ഈ മാസം ആറിനാണ് ക്രൂരകൃത്യം അരങ്ങേറിയത്. മുഹമ്മദ് അഫ്രാസുൾ എന്ന ബംഗാൾ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹം ചുട്ടുകരിക്കുകയും ചെയ്തു. ശംഭുലാൽ തന്റെ നീചകൃത്യങ്ങൾ 14വയസുള്ള അനന്തരവനെകൊണ്ടു മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ ഇടുകയും ചെയ്തു.
വ്യാഴാഴ്ച റാലി നടത്താൻ ശ്രമിച്ചവർക്കു നേർക്ക് ലാത്തിച്ചാർജുണ്ടായി. കല്ലേറിൽ 30 പോലീസുകാർക്കു പരിക്കേഇതേതുടർന്ന് സമുദായകലാപം പടരാതിരിക്കാൻ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ 24 മണിക്കൂർകൂടി നിർത്തിവയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments