Latest NewsNewsIndia

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം; ‘ഓഖി’ പ്രധാന ചർച്ചാ വിഷയം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും.വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാക്കിസ്ഥാന്‍ ബന്ധം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്കൊപ്പം ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്‌ക്കെത്തും.

ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാണ്. ലോക്‌സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ്ഡിആര്‍ഐ ബില്ല് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തും. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകള്‍ സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഇരു ബില്ലുകളും

shortlink

Related Articles

Post Your Comments

Related Articles


Back to top button