Latest NewsKeralaNews

റിട്ട. അധ്യാപികയുടെ അരും കൊലക്ക് കാരണം ഇതാണ്

കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ബഹളം കേട്ട് എത്തിയ ഭര്‍ത്താവ് കൃഷ്ണന്‍ കുത്തേറ്റ് ബോധരഹിതനായി വീണപ്പോള്‍ അദ്ദേഹവും മരണപ്പെട്ടുവെന്ന് കരുതിയാണ് അക്രമിസംഘം സ്ഥലം വിട്ടത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം കവര്‍ച്ചക്ക് ശേഷം കഴുത്തറുത്ത് കൊന്നത്. കോളിംഗ് ബെല്ല് അടിച്ചത് കേട്ട് വാതില്‍ തുറന്ന ജാനകിയുടെ വായ മുഖംമൂടി സംഘം പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിക്കുകയായിരുന്നു. അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് ജില്ല പോലീസ് മേധാവി കെ ജി സൈമണ്‍ മേല്‍നോട്ടം വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button