അബുദാബി: യുഎഇയിലുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക് പുതിയ തീരുമാനവുമായി അബുദാബി നഗരസഭ രംഗത്ത്. അബുദാബായിലെ പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലും ബാര്‍ബിക്യൂ ചെയ്താല്‍ ഇനി പിഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ആയിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ബാര്‍ബിക്യൂവും ഹുക്ക ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുക. ഇത്തരം പ്രവൃത്തി കാരണം പാര്‍ക്കുകളും കടല്‍ത്തീരങ്ങളും മലിനമാകുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇക്കാര്യം പരിശോധിക്കാനായി നഗരസഭ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. അബുദാബിയില്‍ നാലു പാര്‍ക്കുകളില്‍ മാത്രമാണു പാചകത്തിന് അനുവാദമുള്ളത്. രാജ്യത്തെ വിവിധ പാര്‍ക്കുകളിലും കടല്‍ തീരങ്ങളിലും തണുപ്പ് കാലം ആയതോടെ സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. ഇതിനു പുറമെ അവധിദിവസങ്ങളും വരുന്നുണ്ട്. ഇക്കാരണം കൊണ്ട് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും പാര്‍ക്കുകളില്‍ നിക്ഷേപക്കുന്നവരെ പിടികൂടാനുള്ള നീക്കം ശക്തമായി.
Post Your Comments