Latest NewsNewsIndia

വരന്‍റെ വീട്ടിൽ ശൗചാലയമില്ല; വിവാഹം വേണ്ടെന്ന് പെൺകുട്ടി

ലക്നോ: വരന്‍റെ വീട്ടിൽ ശൗചാലയമില്ലെന്നറിഞ്ഞുടൻ വിവാഹം വേണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ തീരുമാനിച്ചു . ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലാണ് സംഭവം. റിക്ഷാ തൊഴിലാളിയായ നന്ദലാലിന്‍റെ മകൻ കൽഫുവിന്‍റെ വിവാഹമാണ് മുടങ്ങിയത്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ളയാളാണ് താനെന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ശൗചാലയം നിർമ്മിക്കാനുള്ള സ്ഥിതി തനിക്കില്ലെന്നും നന്ദലാൽ പറഞ്ഞു.

ശൗചാലയം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഇയാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ഗ്രാമത്തിൽ എല്ലാവരും വിസർജനത്തിനായി പുറം പ്രദേശങ്ങളാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു. സംഭവം വിവാദമായതോടെ ഇങ്ങനൊരു ആവശ്യവുമായി നന്ദലാൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button