കൈലാസ യാത്ര മുടങ്ങിയ ഏതോ നിമിഷത്തില്‍ എന്റെ മനസ്സില്‍ കയറിക്കൂടിയതാണ് മാച്ചു പിക്ചു. ആ സ്ഥലത്തേപ്പറ്റി ആരൊക്കെയോ പറഞ്ഞിരുന്നു. പാബ്ലോ നെരൂദ എഴുതിയ കവിതയുടെ മലയാള പരിഭാഷ യാദൃശ്ചികമായി വായിച്ചിരുന്നു. എല്ലാം ചേര്‍ന്ന് മാച്ചു പിക്ചു മനസ്സില്‍ കൂടുകൂട്ടി. ക്ഷേ മോഹിച്ചില്ല.മോഹിച്ചാല്‍ നടന്നില്ലെങ്കിലോ?ആഗ്രഹിക്കാതെ അങ്ങിനെയിരുന്നപ്പോള്‍ അത് സാധ്യമാവാന്‍ പോകുന്നു.അതിലൊരു സുഖമുണ്ട്.
]എന്റെയൊപ്പം സുചിയുമുണ്ടായിരുന്നു.ഞങ്ങള്‍ സാവോ പോളോ വഴി യാത്ര തുടര്‍ന്നു. ലാറ്റിമേരിക്കയുടെ മണ്ണും ആകാശവും കണ്ട്,രാത്രികളും നൃത്തങ്ങളും കണ്ട്,വ്യത്യസ്ത രുചികള്‍ അനുഭവിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. ഒരു നാള്‍ മാച്ചുപിക്ചുവിന്റെ മലയടിവാരത്തില്‍ ഞങ്ങള്‍ എത്തി.
(മോഹന്‍ലാല്‍ നടത്തിയ യാത്ര)
Post Your Comments