KeralaLatest News

വൻ ആയുധ ശേഖരം പിടിച്ചെടുത്തു

നാസിക്ക്: വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കിൽ ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വ്യത്യസ്ത ഇനത്തിൽ പെട്ട 30 ഓളം തോക്കുകളും 4,100 തിരകളും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ദേശീയപാതയിലെ പെട്രോൾ പന്പിൽ നിന്നും ഇന്ധനം നിറച്ച ഡ്രൈവർ പണം നൽകാതെ ജീവനക്കാർക്ക് നേരെ തോക്കു ചൂണ്ടിയതാണ് ആയുധ വേട്ടയ്ക്ക് കാരണം. ഡ്രൈവർ  രക്ഷപെട്ടതോടെ ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് ദേശീയ പാത ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് നടത്തിയ വാഹനപരിശോധനയിലാണ് ജീപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഉത്തർപ്രദേശിലെ ഏതോ ആയുധ ഫാക്ടറിയിൽ നിന്നും തട്ടിയെടുത്ത തോക്കുകളാണിതെന്നാണ് സംശയമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button