തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ സിനിമയുടെ വസന്തം ഒരുക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപനസമ്മേളനത്തിലാണ് ചലച്ചിത്രമേളയ്ക്ക് സമാപമാനമായത്. മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പലസ്തീനിയന്‍ ചിത്രം വാജിബിന് കിട്ടി. ആന്‍ മേരി ജസീറാണ് ഈ സിനിമ സംവിധാനം ചെയ്തത്. മലയാളിയായ സഞ്ജു സുരേന്ദ്രന് നവാഗത സംവിധായകനുള്ള രജതചകോരം കരസ്ഥമാക്കി. ഏദനെന്ന ചിത്രമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്.
ഏദനാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും നേടിയത്. മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍ എന്ന തായ് ചിത്രത്തിന്റെ സംവിധായകനായ അനൂച ബൂന്യവതന മികച്ച സംവിധായകനുള്ള രജതചകോരം സ്വന്തമാക്കിയത്. നറ്റ്പാക് പുരസ്കാരത്തിന് അര്‍ഹമായ മലയാള ചിത്രം ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്
Post Your Comments