Latest NewsIndiaNews

കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ദമ്പതികൾക്ക് ചിത്രങ്ങള്‍ നല്‍കിയില്ല; ഫോട്ടോഗ്രാഫര്‍ക്ക് സംഭവിച്ചതിങ്ങനെ

കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ദമ്പതികൾക്ക് ചിത്രങ്ങള്‍ നല്‍കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ. വിവാഹ ഫോട്ടോയെടുത്തതിനുശേഷം ഭൂരിഭാഗം പൈസയും കൈപ്പറ്റിയതിന് ശേഷം ചിത്രം നൽകാത്ത ഫോട്ടോഗ്രാഫർക്ക് ഡല്‍ഹി കണ്‍സ്യൂമര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

രണ്ടുവര്‍ഷമായി ചിത്രങ്ങള്‍ക്ക് വേണ്ടി ഇയാളുടെ പിന്നാലെ നടക്കുകയായിരുന്നു ദമ്പതികള്‍. തുടർന്ന് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ദമ്പതികളില്‍ നിന്ന് കൈപ്പറ്റിയ തുകയോടൊപ്പം 25,500 രൂപ പിഴ നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളില്‍ വിവാഹഫോട്ടോകള്‍ എല്ലാം നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button