മുലപ്പാല്‍ ഉപേക്ഷിക്കാന്‍ യാത്രക്കാരിയെ നിര്‍ബന്ധിച്ച സംഭവത്തില്‍ വിമാന കമ്പനി മാപ്പ് പറഞ്ഞു. അമേരിക്കല്‍ എയര്‍ലൈന്‍സാണ് സംഭവത്തില്‍ മാപ്പു പറഞ്ഞത്. ഭര്‍ത്താവും 13 മാസം പ്രായമുള്ള മകനുമൊത്ത് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. മുലപ്പാല്‍ പ്രത്യേക ബോട്ടിലാക്കി കൊണ്ടു വന്ന യാത്രക്കാരിയോട് ഇതു വിമാനത്തില്‍ പ്രവേശിപ്പിക്കാനായി പ്രത്യേക ഫീസ് എയര്‍ലൈന്‍സ് ആവശ്യപ്പെട്ടു. മാത്രമല്ല ഇതു ഗേറ്റിനു വേളയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യാത്രക്കാരി കരഞ്ഞു പറയുന്നത് കണ്ട് മറ്റ് യാത്രക്കാരും അവര്‍ക്ക് വേണ്ടി സംസാരിച്ചു. പക്ഷേ എയര്‍ലൈന്‍സ് അധികൃതര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
സാല് സലോ (30) എന്ന യുവതിക്കാണ് മോശം അനുഭവം നേരിട്ടത്. യാത്രക്കാരിക്കു നിരവധി ബാഗുകള്‍ ഉണ്ടായിരുന്നു. എട്ടു ബാഗുകളില്‍ കൊണ്ടു വന്ന തണുത്ത ബോട്ടില്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്ന മുലപ്പാല്‍ കൊണ്ടു പോകുന്നതിനു 150 ഡോളര്‍ നല്‍കണമെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടത്
ഡിസംബര്‍ 7 ന് ബോസ്റ്റണിലാണ് സംഭവം നടന്നത്. ‘മുലപ്പാലുമായി പറക്കാനുള്ള അനുവാദം യാത്രക്കാരിക്കുണ്ട്. സംഭവത്തില്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റി. ഞങ്ങള്‍ മാപ്പ് ചോദിക്കുകയും ഞങ്ങളുടെ ടീമിലെ അംഗങ്ങളെ ഞങ്ങളുടെ നയങ്ങള്‍ വ്യക്തമാക്കി അറിയിക്കുകയും ചെയ്തു,’ എയര്‍ലൈന്‍സ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ഒരു വ്യക്തിക്ക് ഒരു ബാഗാണ് സാധാരണ വിമാനത്തില്‍ കൊണ്ടു പോകാനായി അനുവദിക്കുന്നത്. സാല് സലോ എയര്‍ലൈന്‍സിനെ വിളിച്ച് ഡയപ്പര്‍ ബാഗുകള്‍, മുലപ്പാല്‍ അടങ്ങിയ ബോട്ടിലുകള്‍ ഇവ കൊണ്ടു പോകാന്‍ സാധിക്കുമോ എന്നു അന്വേഷിച്ചിരുന്നു. കൊണ്ടു പോകാനായി സാധിക്കുമെന്നു എയര്‍ലൈന്‍സ് അറിയിച്ചതായി അവര്‍ കൂട്ടിചേര്‍ത്തു.
Post Your Comments