Latest NewsKeralaIndiaNews

അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍

തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര സേവനത്തിനും ഒരാറ്റ നമ്പര്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കാന്‍ കേരളവും നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ടി സി-ഡാക്കിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്

പദ്ധതിയിലൂടെ പോലീസ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ 112 ഡയല്‍ ചെയുമ്പോള്‍ ലഭിക്കുക.  പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനു സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ ആരംഭിക്കും. പദ്ധതി അതിവേഗം നടപ്പാക്കുന്നതിനു പ്രത്യേക സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേക സമിതിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരേയും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് മേധാവികളെ അംഗങ്ങളാക്കിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇനി മുതല്‍ 112 എന്ന നമ്പറിലേക്ക് വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്താല്‍ അടിയന്തിര സേവനം ലഭിക്കും. യുഎസിലെ 911 എന്ന ഓള്‍ ഇന്‍ വണ്‍ എമര്‍ജന്‍സി സര്‍വ്വീസ് മാതൃകയിലാണ് പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്. 112 ല്‍ ബന്ധപ്പെടുന്ന വ്യക്തിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ആവശ്യമായ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി. ഈ സേവനം ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം പ്രാദേശിക ഭാഷകളിലും ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button